അൽജസീറ ഓഫീസിൽ ഇസ്രയേൽ സൈന്യം
Monday, September 23, 2024 12:27 AM IST
ദുബായ്: വാർത്താ ചാനലായ അൽജസീറയുടെ വെസ്റ്റ്ബാങ്കിലെ ഓഫീസിൽ റെയ്ഡ് നടത്തി ഇസ്രയേൽ സൈന്യം. ഇന്നലെ പുലർച്ചെ വെസ്റ്റ് ബാങ്കിലെ ഓഫീസിലാണ് റെയ്ഡ് നടത്തിയത്. 45 ദിവസത്തേക്ക് ബ്യൂറോ അടച്ചിടാൻ ഇസ്രയേൽസേന നിർദേശം നൽകുകയും ചെയ്തു.
സൈന്യം ബ്യൂറോയിൽ കയറുന്നതിന്റെയും അടച്ചുപൂട്ടാനുള്ള നിർദേശം നൽകുന്നതിന്റെയും ദൃശ്യങ്ങൾ തത്സമയം അൽജസീറ സംപ്രേഷണം ചെയ്തു.
മാധ്യമസ്ഥാപനത്തിൽ റെയ്ഡ് നടത്തിയതായി ഇസ്രയേൽ പിന്നീട് സ്ഥിരീകരിച്ചു. ഭീകരത പ്രോത്സാഹിപ്പിക്കുകയും തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ ചാനൽ രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കുന്നതായി ആരോപിക്കുകയും ചെയ്തു.