യുക്രെയ്ന് 3,500 കോടി ഡോളറിന്റെ സഹായം
Friday, September 20, 2024 11:17 PM IST
കീവ്: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് യൂറോപ്യൻ യൂണിയൻ 3,500 കോടി ഡോളർ വായ്പ നല്കും.
യുക്രെയ്ൻ സന്ദർശിച്ച യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയ്ൻ ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ നിരന്തര ആക്രമണത്തിൽ വൈദ്യുതിവിതരണ സംവിധാനങ്ങൾ തകർന്ന യുക്രെയ്നെ യൂറോപ്യൻ യൂണിയൻ സഹായിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
സന്പന്നരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 ജൂണിൽ പ്രഖ്യാപിച്ച സഹായപദ്ധതിയിലെ യൂറോപ്യൻ യൂണിയന്റെ വിഹിതമാണ് ഈ വായ്പ. മരവിപ്പിച്ച റഷ്യൻ ആസ്തികൾ പണയംവച്ച് യുക്രെയ്ന് 5000 കോടി ഡോളർ വായ്പ കണ്ടെത്താനായിരുന്നു ജി-7 തീരുമാനം.