പേജർ, വാക്കി ടോക്കി ആക്രമണത്തെ അപലപിച്ച് യുഎൻ
Sunday, September 22, 2024 12:20 AM IST
ന്യൂയോർക്ക്: ലെബനനിൽ നടന്ന പേജർ, വാക്കി ടോക്കി ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ. സാധാരണ ജനങ്ങൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ആയുധമാക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക് പറഞ്ഞു.
ആക്രമണങ്ങളെക്കുറിച്ച് സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗത്തിൽ വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു.