ബെ​​​​യ്റൂ​​​​ട്ട്: ല​​​​ബ​​​​ന​​​​ന​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബെ​​​​യ്റൂ​​​​ട്ടി​​​​ൽ ഹി​​​​സ്ബു​​​​ള്ള ഭീകരരെ ലക്ഷ്യമിട്ട് ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മു​​​​തി​​​​ർ​​​​ന്ന ഹി​​​​സ്ബു​​​​ള്ള ക​​​​മാ​​​​ൻ​​​​ഡ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ റോ​​​​ക്ക​​​​റ്റ് ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന ഇ​​​​ബ്രാ​​​​ഹിം ഖു​​​​ബൈ​​​​സി​​​​യാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​തോ​​​​ടെ മി​​​​ഡി​​​​ൽ ഈ​​​​സ്റ്റി​​​​ൽ യു​​​​ദ്ധം വ്യാ​​​​പി​​​​ക്കു​​​​മോ​​​​യെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ണ് ലോ​​​​കം.

ഇ​​​​ബ്രാ​​​​ഹിം ഖു​​​​ബൈ​​​​സി​​​​യു​​​​ൾ​​​​പ്പെ​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ആ​​​​റു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു; 15 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേറ്റു. ബെ​​​​യ്‌​​​​റൂ​​​​ട്ടി​​​​ലെ ബാ​​​​ബ്‌​​​​ദ ജി​​​​ല്ല​​​​യി​​​​ലെ ഗോ​​​​ബെ​​​​യ്‌​​​​റി​​​​യി​​​​ൽ പാ​​​​ർ​​​​പ്പി​​​​ട സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​നു നേ​​​​ർ​​​​ക്കാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

ഹി​​​​സ്ബു​​​​ള്ള​​​​യ്‌​​​​ക്കെ​​​​തി​​​​രാ​​​​യ ആ​​​​ക്ര​​​​മ​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​സ്രാ​​​​യേ​​​​ൽ സൈ​​​​നി​​​​കമേ​​​​ധാ​​​​വി നേ​​​​ര​​​​ത്തേ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ബെ​​​​യ്റൂ​​​​ട്ടി​​​​ൽ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ൾ വീ​​​​ടു​​​​വി​​​​ട്ട് പ​​​​ലാ​​​​യ​​​​നം ചെ​​​​യ്തു. ല​​​​ബ​​​​ന​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി ഇ​​​​സ്ര​​​​യേ​​​​ൽ സൈ​​​​ന്യം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.


മു​​​​തി​​​​ർ​​​​ന്ന ഹി​​​​സ്ബു​​​​ള്ള ക​​​​മാ​​​​ൻ​​​​ഡ​​​​റെ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ഇ​സ്ര​യേ​ലി​ലേ​ക്ക് ഹി​സ്ബു​ള്ള ഭീ​ക​ര​രും ഇ​ന്ന​ലെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി.

തി​​​​ങ്ക​​​​ളാ​​​​ഴ്ച ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 558 ആ​​​​യി. മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ 50 കു​​​​ട്ടി​​​​ക​​​​ളും 94 സ്ത്രീ​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യി ലെ​​​​ബ​​​​ന​​​​ൻ ആ​​​​രോ​​​​ഗ്യമ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടെ 1,835 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റ​​​​താ​​​​യും ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി ഫി​​​​റാ​​​​സ് അ​​​​ബി​​​​യാ​​​​ദ് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞു.

മു​​​​ന്നൂ​​​​റി​​​​ലേ​​​​റെ ഹി​​​​സ്ബു​​​​ള്ള കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​ണു മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടെങ്കി​​​​ലും കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രി​​ലേ​​റെ​​യും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​ണെന്നാണ് ലബനൻ വ്യക്തമാക്കുന്നത്.