മാലിയിൽ ഭീകരാക്രമണം: 77 മരണം
Friday, September 20, 2024 1:06 AM IST
ബാമാകൊ: ആഫ്രിക്കൻ രാജ്യമായ മാലിയിലുണ്ടായ ഭീകരാക്രമണത്തിൽ 77 പേർ കൊല്ലപ്പെട്ടു.
200 പേർക്കു പരിക്കേറ്റു. തലസ്ഥാനമായ ബാമാകൊയിലെ മിലിട്ടറി പോലീസ് ട്രെയിനിംഗ് ക്യാന്പിലും മിലിട്ടറി എയർപോർട്ടിലുമാണ് ചൊവ്വാഴ്ച രാത്രിയിൽ ഭീകരാക്രമണമുണ്ടായത്.
നുഴഞ്ഞുകയറിയ ഭീകരർ വെടിവയ്ക്കുകയായിരുന്നു. അൽക്വയ്ദ ബന്ധമുള്ള ജമാഅത് നുസ്രത് അൽ-ഇസ്ലാം വാൽ മുസ്ലിമിൻ (ജെഎൻഐഎം) ഭീകരരാണു സംഭവത്തിനു പിന്നിലെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അവർ വ്യക്തമാക്കി.