കമലയ്ക്ക് സഹായമാകുമോ ഓപ്പറയുടെ പ്രകടനം ‍?
Sunday, September 22, 2024 12:20 AM IST
വാ​ഷിം​ഗ്ട​ണില്‍നി​ന്ന് പി.​ടി. ചാ​ക്കോ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് നി​ര്‍ണാ​യ​ക ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ന്ന​പ്പോ​ള്‍ വി​ഖ്യാ​ത ടി​വി താ​രം ഓ​പ്പ​റ വി​ന്‍ഫ്രി ന​ട​ത്തി​യ ടി​വി ഷോ ​ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. പ​തി​വു​പോ​ലെ തി​ക​ച്ചും വൈ​കാ​രി​ക​മാ​യ നി​ര​വ​ധി മു​ഹൂ​ര്‍ത്ത​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഷോ ​ക​ട​ന്നു​പോ​യ​ത്.

അ​മേ​രി​ക്ക​യ്ക്കു​വേ​ണ്ടി ഒ​രു​മി​ക്കു​ക എ​ന്ന​താ​യി​രു​ന്നു തീം. ​ദേ​ശീ​യ​ത​ല​ത്തി​ലും ചാ​ഞ്ചാ​ടു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ടം ന​ട​ക്കു​മ്പോ​ള്‍ ഓ​പ്പ​റ​യു​ടെ ഒ​രു​കൈ സ​ഹാ​യം ക​മ​ല ഹാ​രി​സി​നു തു​ണ​യാ​യേക്കും. ഓ​ണ്‍ലൈ​നി​ലും സ്റ്റു​ഡി​യോ​യി​ലു​മാ​യി ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ക​ണ്ടു.

ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍ഥി ക​മ​ല ഹാ​രി​സു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദ​മു​ള്ള അ​വ​ര്‍ ക​മ​ല​യെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച ദേ​ശീ​യ ക​ണ്‍വ​ന്‍ഷ​നി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു.


കാ​ല്‍ നൂ​റ്റാ​ണ്ടി​ല​ധി​കം 25 സീ​സ​ണു​ക​ളി​ലാ​യി ന​ട​ത്തി​യ ‘ഓ​പ്പ​റ വി​ന്‍ഫ്രീ ഷോ’ ​അ​മേ​രി​ക്ക​ന്‍ ടെ​ലി​വി​ഷ​ന്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​ണ്. എ​ലി​സ​ബ​ത്ത് ടെ​യ്‌​ല​ര്‍, മൈ​ക്കി​ള്‍ ജാ​ക്‌​സ​ണ്‍ ഉ​ള്‍പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​രെ അ​വ​ര്‍ അ​ഭി​മു​ഖം ന​ട​ത്തി​യി​ട്ടു​ണ്ട്. സാ​മൂ​ഹ്യ​സേ​വ​നരം​ഗ​ത്തും അ​വ​ര്‍ ശ്ര​ദ്ധേ​യ​യാ​ണ്.

അ​മേ​രി​ക്ക​യി​ല്‍ നി​ല​വി​ലു​ള്ള വ്യ​വ​സ്ഥി​തി​യു​ടെ ഇ​ര​ക​ളു​ടെ സാ​ന്നി​ധ്യ​വും പ്ര​സം​ഗ​വു​മാ​ണ് പ​രി​പാ​ടി​യെ വൈ​കാ​രി​ക​മാ​ക്കി​യ​ത്.

അതേസമയം, ഓ​പ്പ​റ വി​ന്‍ഫ്രി​യു​ടെ പ​രി​പാ​ടി​ക്കെ​തി​രേ റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ർ​ട്ടി രം​ഗ​ത്തു​വ​ന്നു. ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍ട്ടി അ​മേ​രി​ക്ക​യി​ലെ ഉ​പ​രി​വ​ര്‍ഗ​ത്തി​ന്‍റെ പാ​ര്‍ട്ടി​യാ​ണെ​ന്ന് പ​രി​പാ​ടി തെ​ളി​യി​ച്ചെ​ന്ന് അ​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.