1967 മുതൽ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറൂസലെമിലുമായി ഏഴു ലക്ഷം യഹൂദരെയാണ് ഇസ്രേലി സർക്കാർ കുടിയിരുത്തിയിട്ടുള്ളത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎന്നിന്റെ കീഴിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി ജൂലൈയിൽ വ്യക്തമാക്കിയിരുന്നു. കോടതിവിധിയെ അടിസ്ഥാനമാക്കിയാണ് യുഎൻ പ്രമേയം അവതരിപ്പിച്ചത്.
നയതന്ത്രതീവ്രവാദമാണ് യുഎൻ പ്രമേയത്തിൽ പ്രതിഫലിക്കുന്നതെന്ന് ഇസ്രയേൽ പ്രതികരിച്ചു.