സുരക്ഷ പരിഗണിച്ച് 60,000 പൗരന്മാരെ മേഖലയിൽനിന്ന് ഒഴിപ്പിച്ചുമാറ്റി. ഒട്ടുമിക്ക ദിവസങ്ങളിലും ചെറിയതോതി ലെങ്കിലും ഇസ്രയേൽ-ഹിസ്ബുള്ള ഏറ്റുമുട്ടൽ നടക്കുന്നുണ്ട്.
പൊട്ടിത്തെറി ഇങ്ങനെ! പേജറുകളിലെ ലിഥിയം ബാറ്ററികൾ അമിതമായി ചൂടായതാണു പൊട്ടിത്തെറിക്കാൻ കാരണമെന്നാണു നിഗമനം. തെർമൽ റൺഎവേ പ്രതിഭാസമാണ് ഇതിനു കാരണം. ബാറ്ററികൾ അമിതമായി ചൂടാകുന്പോഴാണ് റൺഎവേ പ്രതിഭാസമുണ്ടാകുന്നത്.
വൻ തോതിലുണ്ടാകുന്ന ഊർജപ്രവാഹവും ചൂടും സ്ഫോടനത്തിനു കാരണമാകുന്നു. ഗാർഹിക ഇലക്ട്രോണിക് ഉപകരണങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്നതാണ് ലിഥിയം ബാറ്ററികൾ. ഹിസ്ബുള്ളയുടെ റേഡിയോ കമ്യുണിക്കേഷൻ ശൃംഖലയിലേക്കു കടന്നുകയറിയാണ് ഇസ്രയേൽ സ്ഫോടനം സാധ്യമാക്കിയതെന്നാണു നിഗമനം.