ബഹിരാകാശത്തുനിന്ന് മൂന്നു സഞ്ചാരികൾ മടങ്ങിയെത്തി
ബഹിരാകാശത്തുനിന്ന് മൂന്നു സഞ്ചാരികൾ മടങ്ങിയെത്തി
Tuesday, September 24, 2024 2:16 AM IST
മോ​സ്കോ: അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് മൂ​ന്ന് സ​ഞ്ചാ​രി​ക​ൾ ഭൂ​മി​യി​ൽ മ​ട​ങ്ങി​യെ​ത്തി. ര​ണ്ടു റ​ഷ്യ​ക്കാ​രും ഒ​രു അ​മേ​രി​ക്ക​ക്കാ​ര​നു​മാ​ണ് പ്രാ​ദേ​ശി​ക​സ​മ​യം ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.59ന് ​റ​ഷ്യ​യു​ടെ സോ​യു​സ് എം​എ​സ്-25 പേ​ട​ക​ത്തി​ൽ ക​സാ​ക്കി​സ്ഥാ​നി​ലെ വ​ട​ക്കു​കി​ഴ​ക്ക​ൻ പ്ര​ദേ​ശ​മാ​യ ദെ​സ്കാ​സ്ഗാ​നി​ൽ ഇ​റ​ങ്ങി​യ​ത്. പാ​ര​ച്യൂ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു പേ​ട​ക​ത്തെ ഭൂ​മി​യി​ലി​റ​ക്കി​യ​ത്.

മ​ട​ങ്ങി​യെ​ത്തി​യ റ​ഷ്യ​ക്കാ​രാ​യ ഒ​ലെ​ഗ് കൊ​നാ​നെ​ങ്കോ​യും നി​ക്കൊ​ളൊ​യ് ച​ബും 374 ദി​വ​സം നീ​ണ്ട ബ​ഹി​രാ​കാ​ശ​വാ​സ​ത്തി​നു​ശേ​ഷ​മാ​ണ് തി​രി​കെ​യെ​ത്തു​ന്ന​ത്. ഇ​വ​ർ​ക്കൊ​പ്പ​മെ​ത്തി​യ അ​മേ​രി​ക്ക​ക്കാ​രി​യാ​യ ട്രാ​സി ഡി​സ​ൺ 184 ദി​വ​സ​ത്തെ വാ​സ​ത്തി​നു​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്.


ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ സു​നി​ത വി​ല്യം​സ് അ​ട​ക്കം എ​ട്ടു പേ​രാ​ണ് ഇ​നി അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലു​ള്ള​ത്. അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ നാ​സ​യു​ടെ യാ​ത്രി​ക​രാ​യ സു​നി​ത​യും സ​ഹ​യാ​ത്രി​ക​ൻ ബു​ച്ച് വി​ൽ​മ​റും ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് ബോ​യിം​ഗ് വി​മാ​ന​ക്ക​ന്പ​നി​യു​ടെ സ്റ്റാ​ർ​ലൈ​ന​ർ പേ​ട​ക​ത്തി​ൽ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​യ​ത്.

എ​ന്നാ​ൽ, പേ​ട​ക​ത്തി​ലെ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ഇ​രു​വ​രു​ടെ​യും മ​ട​ക്ക​യാ​ത്ര ഇ​നി​യും വൈ​കു​ക​യാ​ണ്. സാ​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ഹ​രി​ച്ച് സ്റ്റാ​ർ​ലൈ​ന​ർ പേ​ട​കം ആ​ളി​ല്ലാ​തെ ക​ഴി​ഞ്ഞ​യാ​ഴ്ച ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.