ന്യൂസിലൻഡ് പൈലറ്റിന് 19 മാസത്തിനുശേഷം മോചനം
Sunday, September 22, 2024 12:20 AM IST
ജക്കാർത്ത: വിഘടനവാദികൾ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരുന്ന ന്യൂസിലൻഡ് പൈലറ്റിനെ പത്തൊൻപതു മാസത്തിനുശേഷം മോചിപ്പിച്ചതായി ഇന്തോനേഷ്യൻ അധികൃതർ അറിയിച്ചു. ഫിലിപ്പ് മാർക്ക് മെഹെർറ്റെൻസ് ആണു തടവിൽ കഴിഞ്ഞത്.
ഇന്തോനേഷ്യൻ വിമാനക്കന്പനിയായ സുസി എയറിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം 2023 ഫെബ്രുവരിയിലാണു വിഘടനവാദികളുടെ ഫ്രീ പപുവ മൂവ്മെന്റ് എന്ന സംഘടനയുടെ പിടിയിൽ അകപ്പെട്ടത്.
ഇന്തോനേഷ്യയിലെ പപുവ മേഖലയെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടനയാണു ഫ്രീ പപുവ മൂവ്മെന്റ്.