മാ​ർ​പാ​പ്പ​യു​ടെ ല​ക്സം​ബ​ർ​ഗ്, ബെ​ൽ​ജി​യം സ​ന്ദ​ർ​ശ​നം നാ​ളെ മു​ത​ൽ
മാ​ർ​പാ​പ്പ​യു​ടെ ല​ക്സം​ബ​ർ​ഗ്,  ബെ​ൽ​ജി​യം സ​ന്ദ​ർ​ശ​നം നാ​ളെ മു​ത​ൽ
Wednesday, September 25, 2024 3:19 AM IST
വ​​ത്തി​​ക്കാ​​ൻ: യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യ ല​​ക്സം​​ബ​​ർ​​ഗ്, ബെ​​ൽ​​ജി​​യം സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ നാ​​ളെ യാ​ത്ര പു​​റ​​പ്പെ​​ടും. രാ​​വി​​ലെ റോ​​മി​​ൽ​​നി​​ന്ന് ആ​​ദ്യം ല​​ക്സം​​ബ​​ർ​​ഗി​​ലേ​​ക്കാ​​ണു പോ​​കു​​ന്ന​​ത്.

വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ സ്വീ​​ക​​ര​​ണ​​ച്ച​​ട​​ങ്ങ്, കൊ​​ട്ടാ​​ര​​ത്തി​​ൽ ല​​ക്സം​​ബ​​ർ​​ഗി​​ന്‍റെ ത​​ല​​വ​​ൻ ഗ്രാ​​ൻ ഡ്യൂ​​ക്ക് ഹെ​​ൻ‌​​റി​​യു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച, പ്ര​​ധാ​​ന​​മ​​ന്ത്രി ലു​​ക് ഫ്രി​​ദെ​​നു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച, ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ളും പൗ​​ര​​സ​​മൂ​​ഹ പ്ര​​തി​​നി​​ധി​​ക​​ളും ന​​യ​​ത​​ന്ത്ര​​പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച എ​​ന്നി​​വ ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം ല​​ക്സം​​ബ​​ർ​​ഗി​​ലെ നൊ​​ത്രെ​​ദാം ക​​ത്തീ​​ഡ്ര​​ലി​​ൽ പ്രാ​​ദേ​​ശി​​ക ക​​ത്തോ​​ലി​​ക്കാ​​സ​​മൂ​​ഹ​​ത്തെ സം​​ബോ​​ധ​​ന ചെ​​യ്യും.

തു​​ട​​ർ​​ന്ന് മാ​​ർ​​പാ​​പ്പ ബ​​ൽ​​ജി​​യം ത​​ല​​സ്ഥാ​​ന​​മാ​​യ ബ്ര​​സ​​ൽ​​സി​​ലേ​​ക്കു പോ​​കും. വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ സ്വീ​​ക​​ര​​ണ​​ച്ച​​ട​​ങ്ങു മാ​​ത്ര​​മാ​​ണ് അ​​ന്നു മാ​​ർ​​പാ​​പ്പ​​യു​​ടെ ബ്ര​​സ​​ൽ​​സ് സ​​ന്ദ​​ർ​​ശ​​ന അ​​ജ​​ൻ​​ഡ​​യി​​ലു​​ള്ള​​ത്. 27ന് ​​ബെ​​ൽ​​ജി​​യം രാ​​ജാ​​വ് ഫി​​ലി​​പ്പ്, പ്ര​​ധാ​​ന​​മ​​ന്ത്രി അ​​ല​​ക്‌​​സാ​​ണ്ട​​ർ ദെ ​​ക്രൂ എ​​ന്നി​​വ​​രു​​മാ​​യും ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ളും പൗ​​ര​​സ​​മൂ​​ഹ പ്ര​​തി​​നി​​ധി​​ക​​ളും ന​​യ​​ത​​ന്ത്ര​​പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യും കൂ​​ടി​​ക്കാ​​ഴ്ച.

28ന് ​​മാ​​ർ​​പാ​​പ്പ ലു​​വെ​​യ്​​ൻ ന​​ഗ​​ര​​ത്തി​​ലേ​​ക്കു പോ​​കും.

മെ​​ത്രാ​​ന്മാ​​ർ, വൈ​​ദി​​ക​​ർ, സ​​മ​​ർ​​പ്പി​​ത​​ർ, വൈ​​ദി​​കാ​​ർ​​ഥി​​ക​​ൾ, അ​​ജ​​പാ​​ല​​ന​​പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ന്നി​​വ​​രു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച, ലു​​വെ​​യ്ൻ ക​​ത്തോ​​ലി​​ക്ക സ​​ർ​​വ​​ക​​ലാ​​ശാ​​ല വി​​ദ്യാ​​ർ​​ഥി​​ക​​ളു​​മാ​​യും അ​​ധ്യാ​​പ​​ക​​രു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച, ഈ​​ശോ​​സ​​ഭാം​​ഗ​​ങ്ങ​​ളു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച എ​​ന്നി​​വ​​യാ​​ണ് അ​​ന്ന​​ത്തെ പ​​രി​​പാ​​ടി​​ക​​ൾ.

29ന് ​​ബ്ര​​സ​​ൽ​​സി​​ലെ കിം​​ഗ് ബൗ​​ദൊ​​വി​​ൻ സ്റ്റേ​​ഡി​​യ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. അ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മാ​​ർ​​പാ​​പ്പ വ​​ത്തി​​ക്കാ​​നി​​ലേ​​ക്കു മ​​ട​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.