ഓസ്ട്രേലിയയിൽ വിദേശ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കുന്നു
Wednesday, August 28, 2024 12:42 AM IST
കാൻബറ: വിദേശവിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാൻ ഓസ്ട്രേലിയയിൽ നടപടി. കുടിയേറ്റം കോവിഡ് കാലത്തിനു മുന്‍പത്തെ നിലയിലേക്ക് എത്തിക്കാൻ വേണ്ടിയാണിത്. 2025 വർഷത്തിൽ 2,70,000 വിദ്യാർഥികളെയേ സ്വീകരിക്കൂ എന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചു.
കോവിഡിനു ശേഷം വിദ്യാർഥികളെ സ്വീകരിക്കുന്നതിൽ ഇളവുണ്ടായിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ പഠനത്തിനെത്തുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. 2024 വർഷം 7,17,500 വിദേശികൾ ഓസ്ട്രേലിയയിൽ പഠിക്കുന്നുണ്ട്.