നേപ്പാൾ ബസപകടം: 25 തീർഥാടകരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെത്തിച്ചു
Sunday, August 25, 2024 3:44 AM IST
കാഠ്മണ്ഡു: നേപ്പാളിൽ ബസപകടത്തിൽ കൊല്ലപ്പെട്ട 25 ഇന്ത്യൻ തീർഥാടകരുടെ മൃതദേഹങ്ങൾ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മഹാരാഷ്ട്രയിലെ ജൽഗാവിൽ എത്തിച്ചു. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് നിവാസികളായ രണ്ടുപേരുടെ മൃതദേഹങ്ങളും ഇന്നലെ ജന്മനാട്ടിലെത്തിച്ചു.
പരിക്കേറ്റ 16 പേർ നേപ്പാളിൽ ചികിത്സയിലാണ്. പത്തുദിവസത്തെ സന്ദർശനത്തിനായി മൂന്നു ബസുകളിലായി ഗോരഖ്പുരിൽനിന്നു കാഠ്മണ്ഡുവിലേക്ക് പൊഖാറ വഴിയാണ് 104 അംഗ ഇന്ത്യൻ സംഘം യാത്രചെയ്തിരുന്നത്. ഇതിൽ ഒരു ബസ് മാർസ്യാംഗ്ദി നദിയിലേക്കു വീണാണ് അപകടം.
കേന്ദ്ര കായിക യുവജനക്ഷേമ മന്ത്രി രക്ഷാ നിഖിൽ ഖഡ്സെ, മഹാരാഷ്ട്ര എംഎൽസി സഞ്ജയ് സാവ്കറെ എന്നിവർ ഇന്നലെ രാവിലെ കാഠ്മണ്ഡുവിലെത്തി.