അ​മേ‌​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ മോ​ഷ്‌​ടാ​വി​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ചു
അ​മേ‌​രി​ക്ക​യി​ൽ  ഇ​ന്ത്യ​ൻ വം​ശ​ജ​ൻ  മോ​ഷ്‌​ടാ​വി​ന്‍റെ  വെ​ടി​യേ​റ്റു മ​രി​ച്ചു
Sunday, August 18, 2024 2:56 AM IST
ന്യൂ​​യോ​​ർ​​ക്ക്: അ​​മേ​​രി​​ക്ക​​യി​​ലെ നോ​​ർ​​ത്ത് ക​​രോ​​ലൈ​​ന​​യി​​ൽ ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ യു​​വാ​​വ് മോ​​ഷ്‌​​ടാ​​വി​​ന്‍റെ വെ​​ടി​​യേ​​റ്റ് മ​​രി​​ച്ചു. ഗു​​ജ​​റാ​​ത്തി​​ലെ വ​​ഡോ​​ദ​​ര സ്വ​​ദേ​​ശി മെ​​യ്നാ​​ങ്ക് പ​​ട്ടേ​​ൽ (36) ആ​​ണു മ​​രി​​ച്ച​​ത്. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കൗ​​മാ​​ര​​ക്കാ​​ര​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

നോ​​ർ​​ത്ത് ക​​രോ​​ലൈ​​ന സം​​സ്ഥാ​​ന​​ത്തെ സാ​​ലി​​സ്ബ​​റി ന​​ഗ​​ര​​ത്തി​​ൽ എ​​യ​​ർ​​പോ​​ർ​​ട്ട് റോ​​ഡി​​ൽ ടു​​ബാ​​ക്കോ ഹൗ​​സ് എ​​ന്ന​​പേ​​രി​​ൽ ക​​ൺ​​വീ​​നി​​യ​​ൻ​​സ് സ്റ്റോ​​ർ ന​​ട​​ത്തു​​ന്ന മെ​​യ്നാ​​ങ്ക് പ​​ട്ടേ​​ലി​​നെ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച മോ​​ഷ​​ണ​​ശ്ര​​മ​​ത്തി​​നി​​ടെ​​യാ​​ണു കൗ​​മാ​​ര​​ക്കാ​​ര​​ൻ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.

പ്ര​​തി​​യു​​ടെ പേ​​രു​​വി​​വ​​ര​​ങ്ങ​​ൾ പോ​​ലീ​​സ് പു​​റ​​ത്തു​​ വി​​ട്ടി​​ട്ടി​​ല്ല. 2007ലാ​​ണ് ഉ​​പ​രി​പ​ഠ​ന​​ത്തി​​നാ​​യി മെ​​യ്നാ​​ങ്ക് പ​​ട്ടേ​​ൽ അ​​മേ​​രി​​ക്ക​​യി​​ലേ​​ക്കു പോ​​യ​​ത്. പി​​ന്നീ​​ട് സാ​​ലി​​സ്ബ​​റി​​യി​​ലെ ഗ്യാ​​സ് സ്റ്റേ​​ഷ​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള ക​​ൺ​​വീ​​നി​​യ​​ൻ​​സ് സ്റ്റോ​​റി​​ൽ മാ​​നേ​​ജ​​രാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു.

പി​​ന്നാ​​ലെ സ്വ​​ന്തം​​ നി​​ല​​യി​​ൽ ക​​ൺ​​വീ​​നി​​യ​​ൻ​​സ് സ്റ്റോ​​ർ ആ​​രം​​ഭി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഏ​​താ​​നും മാ​​സം മു​​ന്പ് സ​​ഹോ​​ദ​​രി​​യു​​ടെ വി​​വാ​​ഹ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നാ​​യി വ​​ഡോ​​ദ​​ര​​യി​​ലെ വീ​​ട്ടി​​ലെ​​ത്തി​​യി​​രു​​ന്നു. ആ​​മി​​യാ​​ണു മെ​​യ്നാ​​ങ്കി​​ന്‍റെ ഭാ​​ര്യ. അ​​ഞ്ചു​​വ​​യ​​സു​​ള്ള മ​​ക​​ളു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.