ട്രംപിന്‍റെ പ്രചാരണടീമിനു നേർക്ക് ഇറാന്‍റെ സൈബറാക്രമണം
ട്രംപിന്‍റെ പ്രചാരണടീമിനു നേർക്ക് ഇറാന്‍റെ സൈബറാക്രമണം
Monday, August 12, 2024 1:00 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ പ്ര​​ചാ​​ര​​​ണ ടീം ​​​ഇ​​​റാ​​​ന്‍റെ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​യെ​​​ന്നു സം​​​ശ​​​യം. ഹാ​​​ക്കിം​​​ഗ് ന​​​ട​​​ന്നു​​​വെ​​​ന്നും ഇ​​​തി​​​നു പി​​​ന്നി​​​ൽ ഇ​​​റാ​​​നാ​​​കാ​​​മെ​​​ന്നും പ്ര​​​ചാ​​​ര​​​ണ​​​വി​​​ഭാ​​​ഗം അ​​​റി​​​യി​​​ച്ചു.

ട്രം​​​പി​​​ന്‍റെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി ജെ.​​​ഡി. വാ​​​ൻ​​​സി​​​നെ​​​ക്കു​​​റി​​​ച്ച് പ്ര​​​ചാ​​​ര​​​ണ ടീം ​​​ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് അ​​​ട​​​ക്ക​​​മു​​​ള്ള രേ​​​ഖ​​​ക​​​ൾ ഒ​​​ര​​​ജ്ഞാ​​​ത​​​ൻ അ​​​ടു​​​ത്തി​​​ടെ യു​​​എ​​​സ് മാ​​​ധ്യ​​​മ​​​മാ​​​യ പോ​​​ളി​​​റ്റി​​​ക്കോ​​​യ്ക്ക് ഇ-​​​മെ​​​യി​​​ൽ ചെ​​​യ്തി​​​രു​​​ന്നു. ട്രം​​​പി​​​ന്‍റെ ടീ​​​മി​​​ലെ കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ൾ ഹാ​​​ക്ക് ചെ​​​യ്താ​​​ണ് ഈ ​​​രേ​​​ഖ​​​ക​​​ൾ ചോ​​​ർ​​​ത്തി​​​യ​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു.

ഇ​​​തി​​​നു പു​​​റ​​​മേ ജൂ​​​ണി​​​ൽ ഒ​​​രു പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി​​​യെ ഇ​​​റേ​​​നി​​​യ​​​ൻ ഹാ​​​ക്ക​​​ർ​​​മാ​​​ർ ല​​​ക്ഷ്യ​​​മി​​​ട്ടു​​​വെ​​​ന്നു മൈ​​​ക്രോ​​​സോ​​​ഫ്റ്റ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​റി​​​യി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. ട്രം​​​പ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ജെ.​​​ഡി. വാ​​​ൻ​​​സി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സ​​​മ​​​യ​​​ത്താ​​ണു ഹാ​​​ക്കിം​​​ഗ് ന​​​ട​​​ന്ന​​​തെ​​​ന്ന് ട്രം​​​പി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ ടീ​​​ം അ​​​റി​​​യി​​​ച്ചു.


ട്രം​​​പ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ മു​​​ൻ ഭ​​​ര​​​ണ​​​കാ​​​ല​​​ത്തേ​​​തു​​​പോ​​​ലെ ഇ​​​റാ​​​നോ​​​ടു വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്യി​​​ല്ലെ​​​ന്ന​​​കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ണെ​​​ന്നും ടീം ​​​കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ട്രം​​​പ് അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ന്ന നേ​​​താ​​​ക്ക​​​ളെ വ​​​ധി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി‍യി​​​ട്ട ഇ​​​റേ​​​നി​​​യ​​​ൻ ബ​​​ന്ധ​​​മു​​​ള്ള ആ​​​സി​​​ഫ് മ​​​ർ​​​ച്ച​​​ന്‍റ് എ​​​ന്ന പാ​​​ക്കി​​​സ്ഥാ​​​നി​​​ക്കു നേ​​​ർ​​​ക്ക് ന്യൂ​​​യോ​​​ർ​​​ക്ക് കോ​​​ട​​​തി​​​യി​​​ൽ അ​​​ടു​​​ത്തി​​​ടെ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു.

ടൈറ്റാനിക്കിലെ ഗാനം: ട്രംപിനെ വിമർശിച്ച് സെലിൻ ഡിയോൺ

ഒ​​​ട്ടാ​​​വ: ‘ടൈ​റ്റാ​നി​ക്’ സി​നി​മ​യി​ലെ ‘മൈ ​ഹാ​ർ​ട്ട് വി​ൽ ഗോ ​ഓ​ൺ’ എ​ന്ന ഗാ​നം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പി​നെ വി​മ​ർ​ശി​ച്ച് പാ​ട്ട് പാ​ടി​യ സെ​ലി​ൻ ഡി​യോ​ൺ.

മൊ​​​ണ്ടാ​​​ന​​​യി​​​ലെ ട്രം​​​പി​​​ന്‍റെ പ​​​രി​​​പാ​​​ടി​​​യി​​​ലാ​​ണു പാ​​​ട്ടി​​​ന്‍റെ വീ​​​ഡി​​​യോ കാ​​​ണി​​​ച്ച​​​ത്. അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ​​​യാ​​​ണ് ഇ​​​ത് ചെ​​​യ്ത​​​തെ​​​ന്നു ക​​​നേ​​​ഡി​​​യ​​​ൻ ഗാ​​​യി​​​ക​​​യാ​​​യ സെ​​​ലി​​​ൻ ഡി​​​യോ​​​ൺ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ കു​​​റി​​​ച്ചു.

ഇ​​​തി​​​നി​​​ടെ, ട്രം​​​പി​​​ന്‍റെ എ​​​തി​​​ർ സ്ഥാ​​​നാ​​​ർ​​​ഥി ക​​​മ​​​ലാ ഹാ​​​രി​​​സ് മ​​​റ്റൊ​​​രു പ്ര​​​ശ​​​സ്ത ഗാ​​​യി​​​ക ബി​​​യോ​​​ൺ​​​സി​​​ന്‍റെ ഗാ​​​നം അ​​​നു​​​മ​​​തി​​​യോ​​​ടെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.