രാഷ്ട്രപതി ദ്രൗപദി മുർമു ന്യൂസിലൻഡ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Friday, August 9, 2024 2:20 AM IST
വെല്ലിംഗ്ടൺ: ത്രിരാഷ്ട്ര വിദേശ പര്യടനത്തിന്റെ ഭാഗമായി ന്യൂസിലൻഡിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായി കൂടിക്കാഴ്ച നടത്തി. റോയൽ ഗാർഡ് ഓഫ് ഓണർ നൽകിയാണു ദ്രൗപദി മുർമുവിനെ ന്യൂസിലൻഡ് സ്വീകരിച്ചത്.
ദ്രൗപതി മുർമുവും ലക്സണും നടത്തിയ ചർച്ചയിൽ ഇരുരാഷ്ട്രങ്ങൾ തമ്മിൽ വിദ്യാഭ്യാസം, വ്യാപാരം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ തീരുമാനമെടുത്തെന്നു വിദേശകാര്യമന്ത്രാലയം എക്സിൽ അറിയിച്ചു.
നേരത്തേ ന്യൂസിലൻഡ് ഗവണർ ജനറൽ ഡാം സിന്ഡി കിറോ, ഉപപ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്സ് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.