ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ അന്ത്യ അത്താഴത്തെ വികലമാക്കിയതിനെതിരേ വത്തിക്കാൻ
Monday, August 5, 2024 12:56 AM IST
വത്തിക്കാൻ: പാരീസ് ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമാക്കുന്ന രീതിയിൽ സ്കിറ്റ് അവതരിപ്പിച്ചതിനെ അപലപിച്ച് വത്തിക്കാൻ രംഗത്ത്.
ഉദ്ഘാടനച്ചടങ്ങിലെ ചില ദൃശ്യങ്ങൾ വേദനിപ്പിച്ചെന്നും ഇതുമൂലം വിഷമമുണ്ടായവർക്കൊപ്പം ചേരുന്നുവെന്നും ഫ്രഞ്ച് ഭാഷയിൽ ഇറക്കിയ പ്രസ്താവനയിൽ വത്തിക്കാൻ വക്താവ് പറഞ്ഞു. ലോകം മുഴുവൻ ഒത്തുചേരുന്ന ഒരു സുപ്രധാന ചടങ്ങിൽ മതത്തെക്കുറിച്ച് പരിഹാസ്യമായ പരാമർശങ്ങൾ ഉണ്ടാകരുതായിരുന്നുവെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.