പാക്കിസ്ഥാനിൽ 33 ലക്ഷം ക്രൈസ്തവർ, 38 ലക്ഷം ഹിന്ദുക്കൾ
പാക്കിസ്ഥാനിൽ 33 ലക്ഷം ക്രൈസ്തവർ, 38 ലക്ഷം ഹിന്ദുക്കൾ
Saturday, July 20, 2024 1:18 AM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ആ​​​​റു വ​​​​ർ​​​​ഷം​​​​കൊ​​​​ണ്ട് ക്രി​​​​സ്ത്യ​​​​ൻ ജ​​​​ന​​​​സം​​​​ഖ്യ ഏ​​​​ഴു ല​​​​ക്ഷം വ​​​​ർ​​​​ധി​​​​ച്ചു. 2017ൽ 26 ​​​​ല​​​​ക്ഷ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ക്രൈ​​​​സ്ത​​​​വ​​​​ർ 2023ൽ 33 ​​​​ല​​​​ക്ഷ​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഹി​​​​ന്ദു ജ​​​​ന​​​​സം​​​​ഖ്യ മൂ​​​​ന്നു ല​​​​ക്ഷ​​​​മാ​​​​ണു വ​​​​ർ​​​​ധി​​​​ച്ച​​​​ത്. 35 ല​​​​ക്ഷ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഹി​​​​ന്ദു ജ​​​​ന​​​​സം​​​​ഖ്യ 38 ല​​​​ക്ഷ​​​​മാ​​​​യി. പാ​​​​ക്കി​​​​സ്ഥാ​​​​ൻ ബ്യൂ​​​​റോ ഓ​​​​ഫ് സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ്(​​​​പി​​​​ബി​​​​എ​​​​സ്) ആ​​​​ണ് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

2023ൽ ​​​​പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ജ​​​​ന​​​​സം​​​​ഖ്യ 24.04 കോ​​​​ടി​​​​യാ​​​​ണ്.​​​ഇ​​​തി​​​ൽ 96.35 ശ​​​ത​​​മാ​​​നം മു​​​സ്‌​​​ലിം​​​ക​​​ളാ​​​ണ്. 2017നെ ​​​അ​​​പേ​​​ക്ഷി​​​ച്ച് മു​​​സ്‌​​​ലിം ജ​​​ന​​​സം​​​ഖ്യാ ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നേ​​​രി​​​യ കു​​​റ​​​വു​​​ണ്ടാ​​​യി. 2050 ആ​​​കു​​​ന്പോ​​​ഴേ​​​ക്കും പാ​​​ക് ജ​​​ന​​​സം​​​ഖ്യ ഇ​​​ര​​​ട്ടി​​​യാ​​​കു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.


ആ​​​റു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ക്രി​​​സ്ത്യ​​​ൻ ജ​​​ന​​​സം​​​ഖ്യ 1.27 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 1.37 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. അ​​​തേ​​​സ​​​മ​​​യം, ഹി​​​ന്ദു ജ​​​ന​​​സം​​​ഖ്യ 1.73 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 1.61 ശ​​​ത​​​മാ​​​ന​​​മാ​​​യി താ​​​ഴ്ന്നു. ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​മാ​​​യ അ​​​ഹ​​​മ്മ​​​ദി​​​ക​​​ളു​​​ടെ എ​​​ണ്ണം 191,737ൽ​​​നി​​​ന്ന് 1,62,684 ആ​​​യി കു​​​റ​​​ഞ്ഞു. 15,998 സി​​​ക്കു​​​കാ​​​രും 2348 പാ​​​ഴ്സി​​​ക​​​ളും പാ​​​ക്കി​​​സ്ഥാ​​​നി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.