ബംഗ്ലാദേശ് സ്പീക്കർ രാജിവച്ചു
Tuesday, September 3, 2024 1:37 AM IST
ധാക്ക: ബംഗ്ലാദേശ് സ്പീക്കർ ഷിറിൻ ഷർമിൻ ചൗധരി രാജിവച്ചു. രാജിക്കത്ത് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് കൈമാറിയതായി ബംഗ്ലാദേശ് മാധ്യമമായ ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെഖ് ഹസീന രാജിവച്ച് പലായനം ചെയ്തതിനു പിന്നാലെ പ്രസിഡന്റ് പാർലമെന്റ് പിരിച്ചുവിട്ടിരുന്നു.