ചുഴലിക്കൊടുങ്കാറ്റ് ദുർബലമായി ഇന്നു വൈകുന്നേരത്തോടെ ലാവോസിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. യാഗി ചുഴലിക്കൊടുങ്കാറ്റ് ചൈനയിലും കനത്ത നാശമുണ്ടാക്കി.
ഹെയ്നാൻ ദ്വീപിൽ മൂന്നുപേർ മരിക്കുകയും നൂറോളം പേർക്കു പരിക്കേൽക്കുകയും ചെയ്തു. നിരവധി വീടുകൾ തകർന്നു. നാലു ലക്ഷത്തോളം പേരെ സർക്കാർ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.