അഭയാർഥി ബോട്ട് മുങ്ങി 12 മരണം
Tuesday, September 3, 2024 11:30 PM IST
പാരീസ്: ഇംഗ്ലീഷ് ചാനലിൽ അഭയാർഥി ബോട്ട് മുങ്ങി 12 പേർ മരിച്ചു. രണ്ടുപേരെ കാണാതായിട്ടുണ്ട്. ചാനലിന്റെ ഫ്രഞ്ച് ഭാഗത്താണ് അപകടം നടന്നത്. 53 പെരെ രക്ഷപ്പെടുത്തിയതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജറാൾഡ് ഡർമാനിൻ അറിയിച്ചു.