ട്രംപിനു ശിക്ഷ തെരഞ്ഞെടുപ്പു കഴിഞ്ഞ്
Saturday, September 7, 2024 11:33 PM IST
ന്യൂയോർക്ക്: നീലച്ചിത്ര നടിയുമായി ബന്ധപ്പെട്ട കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുള്ള ശിക്ഷ പ്രഖ്യാപിക്കുന്നത് നവംബർ അഞ്ചിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷമാക്കാൻ കോടതി തീരുമാനിച്ചു.
സെപ്റ്റംബർ 18ന് ശിക്ഷ പ്രഖ്യാപിക്കാനായിരുന്നു മുൻ തീരുമാനം. നവംബർ 26ലേക്കാണ് മറ്റിവച്ചിരിക്കുന്നത്. പ്രതി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാണ് എന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് മാൻഹാട്ടൻ കോടതി ജഡ്ജിയുടെ തീരുമാനം.
അവിഹിതം പുറത്തുപറയാതിരിക്കാൻ സ്റ്റോമി ഡാനിയേൽസ് എന്ന നടിക്ക് പണം കൊടുത്തകാര്യം കണക്കിൽ തെറ്റായി കാണിച്ചുവെന്നാണ് ട്രംപിനെതിരായ കേസ്. ട്രംപ് കുറ്റക്കാരനാണെന്നു ജൂറി മേയിൽ വിധിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ശിക്ഷാ പ്രഖ്യാപനം വൈകിക്കാനുള്ള ശ്രമത്തിലായിരുന്നു ട്രംപ്.