യുഎസ് വനിത വെടിയേറ്റു മരിച്ചു
Saturday, September 7, 2024 2:20 AM IST
ടെൽ അവീവ്: അധിനിവേശ വെസ്റ്റ്ബാങ്കിലെ പലസ്തീൻ പ്രതിഷേധത്തിനിടെ തുർക്കി വംശജയായ അമേരിക്കൻ വനിത ഇസ്രേലി സേനയുടെ വെടിയേറ്റു മരിച്ചു. അയ്സനുർ എസ്ഗി എന്ന ഇരുപത്താറുകാരിയാണ് നബ്ലുസിനു സമീപം ബെയ്താ പട്ടണത്തിൽ മരിച്ചത്.
ഇസ്രേലികൾ അനധികൃതമായി പലസ്തീൻ ഭൂമി പിടിച്ചെടുക്കുന്നതിനെതിരേയുള്ള പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. തലയ്ക്കു വെടിയേറ്റ വനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സൈന്യത്തിനു നേരേ ഒരാൾ കല്ലെറിഞ്ഞപ്പോഴാണ് വെടിവച്ചതെന്ന് ഇസ്രേലി സേന പറഞ്ഞു.