ഫ്രാൻസിൽ വീണ്ടും പള്ളിയിൽ തീപിടിത്തം; ഒരാൾ അറസ്റ്റിൽ
ഫ്രാൻസിൽ വീണ്ടും പള്ളിയിൽ തീപിടിത്തം; ഒരാൾ അറസ്റ്റിൽ
Wednesday, September 4, 2024 2:35 AM IST
പാ​രീ​സ്: ഫ്രാ​ൻ​സി​ൽ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ങ്ങ​ൾ​ക്കു തീ​പി​ടി​ക്കു​ന്ന​തു തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. വ​ട​ക്ക​ൻ ഫ്രാ​ൻ​സി​ലെ സാ​ന്ത്ഒ​മേപ്ര​ർ പ​ട്ട​ണ​ത്തി​ലെ അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി​യാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഗ്നി​ക്കി​ര​യാ​യ​ത്. രാ​വി​ലെ 4.30നാ​ണ് അ​ഗ്നി​ബാ​ധ ക​ണ്ടെ​ത്തി​യ​ത്.

നൂ​റോ​ളം അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​ള്ളി​യു​ടെ നി​യോഗോ​ത്തി​ക് മ​ണി​മാ​ളി​ക​യും മേ​ൽ​ക്കൂ​ര​യും ക​ത്തി​യ​മ​ർ​ന്നു. അ​നേ​ക​ല​ക്ഷം യൂ​റോ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ൾ നീ​ളു​മെ​ന്നും വി​കാ​രി ഫാ. ​റൂ​സെ​ൽ പ​റ​ഞ്ഞു.
1859ൽ ​പ​ണി പൂ​ർ​ത്തി​യാ​യ പ​ള്ളി ര​ണ്ടു ലോ​ക​യു​ദ്ധ​ങ്ങ​ളെ അ​തി​ജീ​വി​ച്ച​താ​ണ്.


2018ലെ ​ന​വീ​ക​ര​ണ​ത്തി​നു​ശേ​ഷം ഇ​പ്പോ​ഴു​ണ്ടാ​യ ഈ ​തീ​പി​ടി​ത്തം ഇ​ട​വ​കാം​ഗ​ങ്ങ​ളെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യെ​ന്ന് ഫാ. ​റൂ​സെ​ൽ പ​റ​ഞ്ഞു.

പ​ള്ളി​യി​ൽ ക​യ​റി തീ​വ​ച്ച​തെ​ന്നു സം​ശ​യി​ക്കു​ന്ന പ്ര​തി​യെ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം​ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ഫ്ര​ഞ്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

സ​മാ​നകു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്തി​ട്ടു​ള്ള ഇ​യാ​ൾ പ​ള്ളി​യു​ടെ ജ​നാ​ല ത​ക​ർ​ത്താ​ണ് അ​ക​ത്തു ക​യ​റി​യ​ത്. പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള മ​റ്റു വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.