പ്രതിപക്ഷനേതാക്കളെ പിടികൂടാൻ അർജന്റൈൻ എംബസി വളഞ്ഞ് വെനസ്വേലൻ സൈന്യം
Saturday, September 7, 2024 11:33 PM IST
കാരക്കാസ്: വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ അർജന്റീനയുടെ എംബസിയിൽ അഭയം തേടിയ പ്രതിപക്ഷനേതാക്കളെ പിടികൂടാൻ സൈന്യം പ്രദേശം വളഞ്ഞതായി റിപ്പോർട്ട്.
എംബസിയിൽ അഭയം തേടിയ രണ്ട് പ്രതിപക്ഷനേതാക്കളെ പിടികൂടാനാണു സൈന്യമെത്തിയതെന്ന് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എംബസിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. കഴിഞ്ഞ ജൂലൈ 28ന് നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമാണു യഥാർഥ വിജയിയെങ്കിലും രാജ്യത്തെ ഭരണസംവിധാനങ്ങൾ ഏകാധിപതി നിക്കോളാസ് മഡുറോയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരേ പ്രതിപക്ഷം സമരത്തിലാണ്.