പ്രളയക്കെടുതി തടഞ്ഞില്ല; ഉത്തരകൊറിയയിൽ ഉദ്യോഗസ്ഥർക്കു വധശിക്ഷ
Thursday, September 5, 2024 2:49 AM IST
സിയൂൾ: ഉത്തരകൊറിയയിൽ പ്രളയക്കെടുതി തടയുന്നതിൽ വീഴ്ച വരുത്തിയ മുപ്പതോളം ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്കു വിധേയരാക്കി. ചൈനാ അതിർത്തിയിലുള്ളചാഗാംഗ് പ്രവിശ്യയിൽ ജൂലൈയിലുണ്ടായ പ്രളയത്തിൽ 4000 പേർ മരിച്ചിരുന്നു.
ജൂലൈ അവസാനമാണ് പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ ഉത്തരവു പ്രകാരം ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പാക്കിയത്. കൃത്യസമയത്ത് നടപടികൾ എടുത്തിരുന്നെങ്കിൽ മരണസംഖ്യ കുറയ്ക്കാമെന്നായിരുന്നു ഉത്തരകൊറിയൻ അധികൃതരുടെ നിലപാട്.
വധശിക്ഷയ്ക്കു വിധേയരായവരുടെ പേരുവിവരങ്ങൾ ലക്ഷ്യമായിട്ടില്ല. കോവിഡ് മഹാമാരിക്കുശേഷം ഉത്തരകൊറിയയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരുടെ എണ്ണം വൻതോതിൽ ഉയർന്നിട്ടുണ്ട്.