പള്ളിക്കു തീവച്ചത് ഐഎസ് അനുഭാവി
Friday, September 6, 2024 1:50 AM IST
ഫ്രാൻസ്: കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സെന്റ് ഒമെർ പട്ടണത്തിലെ അമലോത്ഭവമാതാ പള്ളിക്കു തീവച്ചയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
തീപിടിത്തത്തിൽ 1859ൽ പണിത പള്ളിയുടെ മേൽക്കൂരയും മണിമാളികയും തകർന്നുവീഴുകയുണ്ടായി. അക്രമി നിരവധി കേസുകളിലെ പ്രതിയും ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ്.
ഇതിനോടകം 15 പള്ളികൾ കത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. വിവിധ കുറ്റകൃത്യങ്ങൾക്ക് 25 തവണ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാൾ തീവ്ര ഇടതുപക്ഷ, ഇസ്ലാമിക, ക്രൈസ്തവവിരുദ്ധ പ്രവൃത്തികൾക്കു പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. ഐഎസിന്റെ അനുഭാവിയുമാണ്.
ഫ്രാൻസിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2023ൽ ഫ്രാൻസിൽ മാത്രം ക്രൈസ്തവർക്കും സ്ഥാപനങ്ങൾക്കുമെതിരേ ആയിരത്തോളം ആക്രമണങ്ങൾ നടന്നു. ഇതിൽ 90 ശതമാനവും പള്ളികൾക്കും സെമിത്തേരികൾക്കും നേരേ ആയിരുന്നു.