ഇസ്രയേലിലെ പൊതുപണിമുടക്ക് തടഞ്ഞ് ലേബർ കോടതി
Tuesday, September 3, 2024 1:37 AM IST
ടെൽ അവീവ്: ബന്ദിപ്രശ്നത്തിന്റെ പേരിൽ ഇസ്രയേലിൽ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് അവസാനിപ്പിക്കണമെന്നു ലേബർ കോടതി ഉത്തരവ്. തിങ്കളാഴ്ചത്തെ വിധിയിൽ കോടതി സർക്കാരിനൊപ്പം നിന്നു. സമരം രാഷ്ട്രീയ പ്രേരിതമാണെന്നും കോടതി പറഞ്ഞു.
ഗാസയിൽ ബന്ദികളാക്കപ്പെട്ടവരെ തിരിച്ചെത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഇസ്രായേലിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ഹമാസ് തീവ്രവാദികളുടെ കസ്റ്റഡിയിലായിരുന്ന ആറു ബന്ദികളുടെ മൃതദേഹങ്ങൾ കഴിഞ്ഞദിവസം ഇസ്രേലി സേന ഗാസയിൽനിന്നു വീണ്ടെടുത്തിരുന്നു. ബന്ദികൾ കൊല്ലപ്പെട്ടതിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കുറ്റപ്പെടുത്തി ബന്ദികളുടെ കുടുംബാംഗങ്ങൾ രംഗത്തു വന്നിരുന്നു.