വലത്, മധ്യ, ഇടത് വിഭാഗങ്ങളായി വിഭജിച്ചിരിക്കുകയാണു പാർലമെന്റ്. ഇടക്കാല തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയ ഇടതുപക്ഷ എൻഎഫ്പി പാർട്ടിക്ക്, ബാർണിയേയെ തെരഞ്ഞെടുത്ത മക്രോണിന്റെ തീരുമാനത്തിൽ എതിർപ്പുണ്ടെന്നാണ് റിപ്പോർട്ട്.
എഴുപത്തിരണ്ടുകാരനായ ബാർണിയേ അടുത്തകാലത്തെ എറ്റവും പ്രായംകൂടിയ പ്രധാനമന്ത്രിയാണ്. ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന ബഹുമതി നേടിയ ഗബ്രിയേൽ അത്താലിൽനിന്നാണ് അദ്ദേഹം പദവി ഏറ്റെടുക്കുന്നത്.