ഇസ്രയേൽ വിരുദ്ധ പ്രകടനം: പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് കസ്റ്റഡിയിൽ
Thursday, September 5, 2024 12:01 AM IST
കോപൻഹേഗൻ: ഡെന്മാർക്കിൽ ഇസ്രയേൽവിരുദ്ധ പ്രകടനം നടത്തിയ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് ഉൾപ്പെടെ ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇസ്രേലി സർവകലാശാലകളുമായി സഹകരിക്കുന്ന കോപൻഹേഗൻ സർവകലാശാലയ്ക്കു മുന്നിലായിരുന്നു പ്രതിഷേധം.
സർവകലാശാലയുടെ പ്രധാനകവാടത്തിലായിരുന്നു പ്രതിഷേധം. ഉള്ളിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിച്ചവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. ഇവരെ പിന്നീട് വിട്ടയച്ചു.