ഉ​​ത്ത​​ര അ​​യ​​ർ​​ല​​ൻ​​ഡി​​ൽ പ​​ള്ളി ക​​ത്തി​​ന​​ശി​​ച്ചു
ഉ​​ത്ത​​ര അ​​യ​​ർ​​ല​​ൻ​​ഡി​​ൽ പ​​ള്ളി ക​​ത്തി​​ന​​ശി​​ച്ചു
Thursday, September 5, 2024 12:01 AM IST
ബെ​​ൽ​​ഫാ​​സ്റ്റ്: എ​​ഴു​​പ​​താം വാ​​ർ​​ഷി​​കം ആ​​ഘോ​​ഷി​​ച്ച ദി​​വ​​സം​​ത​​ന്നെ നോ​​ർ​​ത്ത് അ​​യ​​ർ​​ല​​ൻ​​ഡി​​ലെ ആം​​ഗ്ലി​​ക്ക​​ൻ പ​​ള്ളി തീ​​പി​​ടി​​ച്ചു ന​​ശി​​ച്ചു. ആ​​ന്‍റ്റിം കൗ​​ണ്ടി​​യി​​ലെ തി​​രു​​നാ​​മ​​ത്തി​​ന്‍റെ പ​​ള്ളി​​യാ​​ണ് ആ​​ഘോ​​ഷ​​ദി​​വ​​സം​​ത​​ന്നെ അ​​ഗ്‌​നി​​ക്കി​​ര​​യാ​​യ​​ത്.

പ​​ള്ളി​​യി​​ൽ തീ​​പ​​ട​​രു​​ന്ന​​ത് ഇ​​ട​​വ​​ക​​ക്കാ​​ർ​​ക്കൊ​​പ്പം ക​​ണ്ടു​​നി​​ൽ​​ക്കേ​​ണ്ടി​​വ​​ന്ന​​തു ഹൃ​​ദ​​യ​​ഭേ​​ദ​​ക​​മാ​​യ അ​​നു​​ഭ​​വ​​മാ​​യി​​രു​​ന്നെ​​ന്ന് ആ​​ഘോ​​ഷ​​ത്തി​​നു വ​​ന്ന ബി​​ഷ​​പ് ജോ​​ർ​​ജ് ഡേ​​വി​​സ​​ൺ ഫേ​​സ്ബു​​ക്കി​​ൽ കു​​റി​​ച്ചു.

പ​​ള്ളി​​ക്കും പാ​​രി​​ഷ്ഹാ​​ളി​​നും നാ​​ശം​​വ​​രു​​ത്തി​​യ തീ​​പി​​ടി​​ത്തം രാ​​ത്രി പ​​ത്തോ​​ടു​​കൂ​​ടി​​യാ​​ണ് നി​​യ​​ന്ത്ര​​ണ​​വി​​ധേ​​യ​​മാ​​ക്കി​​യ​​ത്. ആ​​ന്‍റ്റി​​മി​​ലെ പ​​ള്ളി അ​​ടു​​ത്ത 70 വ​​ർ​​ഷ​​വും പി​​ന്നി​​ടും അ​​വി​​ടെ​​ത്ത​​ന്നെ ഉ​​ണ്ടാ​​കു​​മെ​​ന്ന് സ്ഥ​​ല​​ത്തു​​നി​​ന്നു​​ള്ള എം​​പി സ്റ്റു​​വാ​​ർ​​ട്ട് ഡി​​ക്സ​​ൺ പ​​റ​​ഞ്ഞു. ഇ​​ട​​വ​​ക​​ക്കാ​​ർ പു​​ന​​ർ​​നി​​ർ​​മാ​​ണ​​ത്തി​​നു​​ള്ള ഫ​​ണ്ടു​​ശേ​​ഖ​​ര​​ണം ആ​​രം​​ഭി​​ച്ചു.


ഐ​​റി​​ഷ് ടൈം​​സ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്ന​​ത​​നു​​സ​​രി​​ച്ച് പ​​ള്ളി​​ക്ക് ആ​​രോ മ​​നഃ​​പൂ​​ർ​​വം തീ​​വ​​ച്ച​​താ​​ണെ​​ന്നാ​​ണ് പോ​​ലീ​​സ് ക​​രു​​തു​​ന്ന​​ത്. കു​​റ്റ​​വാ​​ളി​​ക​​ളെ ക​​ണ്ടെ​​ത്താ​​നു​​ള്ള സൂ​​ച​​ന​​ക​​ൾ​​ക്കാ​​യി പോ​​ലീ​​സ് പൊ​​തു​​ജ​​ന​​ങ്ങ​​ളു​​ടെ സ​​ഹാ​​യം തേ​​ടി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.