സ്കൂൾ ബസിടിച്ച് 11 മരണം
Tuesday, September 3, 2024 11:30 PM IST
ബെയ്ജിംഗ്: ചൈനയിൽ സ്കൂൾ ബസ് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി അഞ്ചു വിദ്യാർഥികളടക്കം 11 പേർ മരിച്ചു. ഷാഡോംഗ് പ്രവിശ്യയിലെ സ്കൂൾ ഗേറ്റിനു പുറത്ത് കൂട്ടംകൂടി നിന്ന വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും ഇടയിലേക്കാണു ബസ് ഇടിച്ചുകയറിയത്.
ഡ്രൈവർക്കു നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നു പറയുന്നു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.