ന​​​​​വം​​​​​ബ​​​​​റി​​​ലെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ റി​​​​​പ്പ​​​​​ബ്ലി​​​​​ക്ക​​​​​ൻ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​യി മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് ശ​​​​​നി​​​​​യാ​​​​​ഴ്ച വൈ​​​​​കു ന്നേരം പെ​​​​​ൻ​​​​​സി​​​​​ൽ​​​​​വേ​​​​​നി​​​​​യ സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ബ​​​​​ട്‌ല​​​​​ർ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ൽ പ്ര​​​​​ചാ​​​​​ര​​​​​ണപ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ൽ പ്ര​​​​​സം​​​​​ഗി​​​​​ക്കു​​​​​ന്പോ​​​​​ഴാ​​​​​ണ് വ​​​​​ധ​​​​​ശ്ര​​​​​മം നേ​​​​​രി​​​​​ട്ട​​​​​ത്. തോ​മ​സ് മാ​ത്യു ക്രൂ​ക്സ് എ​ന്ന ഇ​രു​പ​തു​കാ​ര​നാ​ണ് ട്രം​പി​നെ വെ​ടി​വ​ച്ച​ത്. ട്രം​പി​ന്‍റെ വേ​ദി​യി​ൽ​നി​ന്ന് 150 മീ​റ്റ​റി​ൽ താ​ഴെ അ​ക​ലെ​യു​ള്ള കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ ഒ​ളി​ച്ചി​രു​ന്നാ​ണ് ഇ​യാ​ൾ വെ​ടി​യു​തി​ർ​ത്ത​ത്.

സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്ന് 70 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യു​​​​ള്ള ബെ​​​​ഥേ​​​​ൽ പാ​​​​ർ​​​​ക്ക് സ്വ​​​​ദേ​​​​ശി​​​യാ​​​ണ് ഇയാൾ. സീ​​​​ക്ര​​​​ട്ട് സ​​​​ർ​​​​വീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഇ​​​​യാ​​​​ളെ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്നു. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ന്‍റെ സ​​​​​മ​​​​​യ​​​​​ക്ര​​​​​മം ചു​​​​​വ​​​​​ടെ.

ശ​​​​​നി വൈ​​​​​കുന്നേരം 6.03: ട്രം​​​​​പ് വേ​​​​​ദി​​​​​യി​​​​​ലെ​​​​​ത്തു​​​​​ന്നു.
6.11: ട്രം​​​​​പ് പ്ര​​​​​സം​​​​​ഗം ആ​​​​​രം​​​​​ഭി​​​​​ച്ച് മി​​​​​നി​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്ക​​​​​കം വെ​​​​​ടി​​​​​യൊ​​​​​ച്ച​​​​​ക​​​​​ൾ മു​​​​​ഴ​​​​​ങ്ങു​​​​​ന്നു.
6.12: സു​​​​​ര​​​​​ക്ഷാ​​​​​ചു​​​​​മ​​​​​ത​​​​​​​​​​ല​​​​​യു​​​​​ള്ള സീ​​​​​ക്ര​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ ട്രം​​​​​പി​​​​​നെ പൊ​​​​​തി​​​​​യു​​​​​ന്നു. ചെ​​​​​വി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു മു​​​​​ഖ​​​​​ത്തേ​​​​​ക്കു ര​​​​​ക്ത​​​​​മൊ​​​​​ഴു​​​​​കു​​​ന്ന ട്രം​​​​​പി​​​​​നെ വേ​​​​​ദി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്നു.

6.14: ട്രം​​​​​പി​​​​​ന്‍റെ വാ​​​​​ഹ​​​​​ന​​​​​വ്യൂ​​​​​ഹം സ്ഥ​​​​​ലം​​​​​വി​​​​​ടു​​​​​ന്നു.
6.42: ട്രം​​​​​പ് സു​​​​​ര​​​​​ക്ഷി​​​​​ത​​​​​നാ​​​​​ണെ​​​​​ന്ന് സീ​​​​​ക്ര​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് പ്ര​​​​​സ്താ​​​​​വന ഇ​​​​​റ​​​​​ക്കി.
7.03: ട്രം​​​​​പ് ആ​​​​​രോ​​​​​ഗ്യ​​​​​വാ​​​​​നെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ചാ​​​​​ര​​​​​ണ ടീം ​​​​​അ​​​​​റി​​​​​യി​​​​​ച്ചു.
7.45: വെ​​​​​ടി​​​​​യു​​​​​തി​​​​​ർ​​​​​ത്ത അ​​​​​ക്ര​​​​​മി​​​​​യും പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത മ​​​​​റ്റൊ​​​​​രാ​​​​​ളും കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ അ​​​​​റി​​​​​യി​​​​​ക്കു​​​​​ന്നു.
8.13: തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ട്രം​​​​​പി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി​​​​​കൂ​​​​​ടി​​​​​യാ​​​​​യ യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ബൈ​​​​​ഡ​​​​​ൻ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തെ അ​​​​​പ​​​​​ല​​​​​പി​​​​​ച്ചു.
8.42: സം​​​​​ഭ​​​​​വ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് ട്രം​​​​​പ് ആ​​​​​ദ്യ​​​​​മാ​​​​​യി സം​​​​​സാ​​​​​രി​​​​​ക്കു​​​​​ന്നു. വെ​​​​​ടി​​​​​യു​​​​​ണ്ട വ​​​​​ല​​​​​ത്തേ ചെ​​​​​വി​​​​​യു​​​​​ടെ മു​​​​​ക​​​​​ൾ​​​​​ഭാ​​​​​ഗം തു​​​​​ള​​​​​ച്ച​​​​​താ​​​​​യി അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.
8.33: അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന് എ​​​​​ഫ്ബി​​​​​ഐ നേ​​​​​തൃ​​​​​ത്വം വ​​​​​ഹി​​​​​ക്കു​​​​​മെ​​​​​ന്ന​​​​​റി​​​​​യി​​​​​ക്കു​​​​​ന്നു.