ബ്രി​​​സ്ബേ​​​ൻ: റ​​​ഷ്യ​​​ക്കു​​​വേ​​​ണ്ടി ചാ​​​ര​​​പ്പ​​​ണി ന​​​ട​​​ത്തി​​​യ​​​തി​​​ന് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ സൈ​​​നി​​​ക​​​യും ഭ​​​ർ​​​ത്താ​​​വും അ​​​റ​​​സ്റ്റി​​​ലാ​​​യി. റ​​​ഷ്യ​​​ൻ വം​​​ശ​​​ജ​​​രും ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പൗ​​​ര​​​ന്മാ​​​രു​​​മാ​​​യ കി​​​രാ കൊ​​​റോ​​​ലേ​​​വ് (40), ഭ​​​ർ​​​ത്താ​​​വ് ഇ​​​ഗോ​​​ർ കൊ​​​റോ​​​ലേ​​​വ് (62) എ​​​ന്നി​​​വ​​​രാ​​​ണ് ബ്രി​​​സ്ബേ​​​നി​​​ൽ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

പ്രൈ​​​വ​​​റ്റ് റാ​​​ങ്കി​​​ൽ സി​​​സ്റ്റം ടെ​​​ക്നീ​​​ഷനാ​​​യി ജോ​​​ലിചെ​​​യ്തി​​​രു​​​ന്ന കി​​​രാ കൊ​​​റോ​​​ലേ​​​വി​​​ന് സൈ​​​ന്യ​​​ത്തി​​​ലെ ര​​​ഹ​​​സ്യ ഫ​​​യ​​​ലു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​വ​​​ധി​​​യെ​​​ടു​​​ത്ത് ആ​​​രു​​​മ​​​റി​​​യാ​​​തെ റ​​​ഷ്യ​​​യി​​​ലേ​​​ക്കു പോ​​​യ സൈ​​​നി​​​ക ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലു​​​ള്ള ഭ​​​ർ​​​ത്താ​​​വി​​​ന് ക​​​ന്പ്യൂ​​​ട്ട​​​ർ അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ല്കു​​​ക​​​യും ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ല്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ത​​​ന്ത്ര​​​പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള ഫ​​​യ​​​ലു​​​ക​​​ൾ ഇ​​​വ​​​ർ ചോ​​​ർ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പോ​​​ലീ​​​സ്.


15 വ​​​ർ​​​ഷം വ​​​രെ ജ​​​യി​​​ൽ​​​ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​ണ് ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.