മതനിന്ദക്കുറ്റം: ക്രിസ്ത്യാനിക്ക് വധശിക്ഷ വിധിച്ച് പാക് കോടതി
Thursday, July 4, 2024 12:24 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മതനിന്ദക്കുറ്റം ആരോപിച്ച് ക്രിസ്ത്യൻ മതവിശ്വാസിക്ക് കോടതി വധശിക്ഷ വിധിച്ചു.
പാക് പഞ്ചാബിലെ ഫൈസലാബാദ് ജില്ലയിലാണ് സംഭവം. മുസ്ലിംകൾക്കെതിരായ വിദ്വേഷകരമായ ഉള്ളടക്കം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറ്റത്തിനാണു കോടതി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു വിവാദമായ സംഭവമുണ്ടായത്. ഇതേത്തുടർന്ന് ക്രിസ്ത്യാനികൾക്കു നേരേ വ്യാപക ആക്രമണം നടന്നിരുന്നു.