അസ്ട്രസെനക്ക വാക്സിൻ പിൻവലിച്ചുതുടങ്ങി
അസ്ട്രസെനക്ക വാക്സിൻ പിൻവലിച്ചുതുടങ്ങി
Thursday, May 9, 2024 1:50 AM IST
ല​ണ്ട​ൻ: കോ​വി​ഡ്-19 രോ​ഗ​ത്തി​നെ​തി​രേ ബ്രി​ട്ട​നി​ലെ അ​സ്ട്ര​സെ​ന​ക്ക മ​രു​ന്നുക​ന്പ​നി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വാ​ക്സെ​വെ​റി​യ വാ​ക്സി​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ പി​ൻ​വ​ലി​ക്കാ​ൻ തു​ട​ങ്ങി. ക​ന്പ​നിത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ന്ത്യ​യി​ൽ കോ​വി​ഷീ​ൽ​ഡ് എ​ന്ന പേ​രി​ൽ വി​ത​ര​ണം ചെ​യ്ത​ത് ഇ​തേ വാ​ക്സി​നാ​ണ്.

കൊ​റോ​ണ വൈ​റ​സി​ന്‍റെ രൂ​പാ​ന്ത​രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ക​ച്ച​യി​നം മ​റ്റു വാ​ക്സി​നു​ക​ൾ ല​ഭ്യ​മാ​യ​തോ​ടെ ഇ​തി​നു ഡി​മാ​ൻഡ് കു​റ​ഞ്ഞ​താ​ണ് കാ​ര​ണ​മെ​ന്ന് ക​ന്പ​നി പ​റ​യു​ന്നു. അ​തേ​സ​മ​യം, വാ​ക്സെ​വെ​റി​യ സ്വീ​ക​രി​ച്ച​വ​രി​ൽ അ​പൂ​ർ​വ​മാ​യി ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​താ​യി ക​ന്പ​നി നേ​ര​ത്തേ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

വാ​ക്സെ​വെ​റി​യ ഇ​പ്പോ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക​യോ വി​ത​രണം ​ന​ട​ത്തു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്നു ക​ന്പ​നി പ​റ​ഞ്ഞു. അ​സ്ട്രെ​സെ​ന​ക്ക​യു​ടെ അ​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ ഈ ​വാ​ക്സി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ന് ഇ​നി അം​ഗീ​കാ​രം ഉ​ണ്ടാ​വി​ല്ലെ​ന്ന് യൂ​റോ​പ്യ​ൻ മെ​ഡി​സി​ൻ ഏ​ജ​ൻ​സി അ​റി​യി​ച്ചു.

​കോ​വി​ഡ് വ്യാ​പ​നം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ 2021ലാണ് അ​സ്ട്ര​സെ​ന​ക്ക ക​ന്പ​നി ഒ​ക്സ്ഫഡ് സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ചേ​ർ​ന്ന് വി​ക​സി​പ്പി​ച്ച​താ​ണ് വാ​ക്സി​ൻ. ഇ​ന്ത്യ​യി​ൽ സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ക​ന്പ​നി​യാ​ണ് ഉ​ത്പാ​ദി​പ്പി​ച്ച​ത്.

ഇ​ന്ത്യ​യി​ൽ 220 കോ​ടി ഡോ​സു​ക​ൾ കു​ത്തി​വ​ച്ചി​ട്ടു​ണ്ട്. ആ​ഗോ​ള​ത​ല​ത്തി​ൽ 300 കോ​ടി​യി​ല​ധി​കം ഡോ​സു​ക​ൾ ന​ല്കി​യി​ട്ടു​ണ്ടെ​ന്നും 65 ല​ക്ഷം പേ​രു​ടെ ജീ​വ​ൻ ര​ക്ഷ​പ്പെ​ട്ട​താ​യി അ​നു​മാ​നി​ക്കു​ന്നു​വെ​ന്നും അ​സ്ട്ര​സെ​ന​ക്ക അ​വ​കാ​ശ​പ്പെ​ടു​ന്നു.

ചി​ല രോ​ഗി​ക​ളി​ൽ ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ വാ​ക്സി​ന്‍റെ ഉ​പ​യോ​ഗം നി​ർ​ത്തി​വ​ച്ചി​രു​ന്നു. വാ​ക്സി​ന്‍റെ​സു​ര​ക്ഷ​യും ഫ​ല​ക്ഷ​മ​ത​യും സം​ബ​ന്ധി​ച്ച കേ​സു​ക​ളും ക​ന്പ​നി നേ​രി​ടു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.