ചെങ്കടലിൽ കപ്പലിനു നേർക്ക് ഹൂതി ആക്രമണം
Tuesday, April 30, 2024 1:41 AM IST
ജറുസലേം: ചെങ്കടലിൽ വീണ്ടും ചരക്കുകപ്പലിനു നേർക്ക് ഹൂതി വിമതരുടെ ആക്രമണം. കണ്ടെയ്നർ കപ്പലിനു നേർക്ക് മിസൈൽ ആക്രമണമാണുണ്ടായത്.
യെമനിലെ മോഖ തീരത്താണ് ആക്രമണമുണ്ടായത്. ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകൾ ജാഗ്രതപാലിക്കാൻ ബ്രിട്ടീഷ് സൈന്യം മുന്നറിയിപ്പു നൽകി.
മാൾട്ടയിൽനിന്നുള്ള കമ്പനിയുടെ കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പൽ ജിബൂട്ടിയിൽനിന്നു സൗദിയിലെ ജിദ്ദയിലേക്കു പോകുകയായിരുന്നു. മൂന്നു മിസൈലുകളാണു കപ്പലിനു നേർക്ക് ഹൂതികൾ തൊടുത്തത്.