തിരക്കിൽ മുന്നിൽ ലണ്ടൻ
Monday, February 5, 2024 1:03 AM IST
ലണ്ടൻ: ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലെ വാഹനയാത്രക്കാർ പത്തു കിലോമീറ്റർ ദൂരം പിന്നിടാനെടുക്കുന്ന ശരാശരി സമയം 37 മിനിറ്റും 20 സെക്കൻഡും. ഗതാഗതത്തിരക്കു മൂലം ലണ്ടൻ യാത്രക്കാർക്ക് ഒരു വർഷം നഷ്ടപ്പെടുന്നത് 148 മണിക്കൂറാണ്. 2023ലെ തിരക്കേറിയ നഗരം കണ്ടെത്താൻ ഡച്ച് സാങ്കേതികവിദഗ്ധൻ ടോം ടോം തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.
ഐറിഷ് തലസ്ഥാനമായ ഡബ്ലിൻ ആണു തിരക്കേറിയ രണ്ടാമത്തെ നഗരം. പത്തു കിലോമീറ്റർ പിന്നിടാൻ 29 മിനിട്ടും 30 സെക്കൻഡും വേണം. കാനഡയിലെ ടൊറേന്റോ, ഇറ്റലിയിലെ മിലാൻ, പെറുവിലെ ലിമ എന്നീ നഗരങ്ങളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ.
ആറും ഏഴും സ്ഥാനങ്ങളിൽ ബംഗളൂരുവും പൂനയുമാണ്. ബംഗളൂരുവിൽ പത്തു കിലോമീറ്റർ പിന്നിടാൻ 28 മിനിറ്റ് പത്ത് സെക്കൻഡ് വേണം; പൂനയിൽ 27 മിനിറ്റും 50 സെക്കൻഡും.