ലോക മുത്തശ്ശി ടൊമിക്കോ ഇറ്റൂയ അന്തരിച്ചു
Sunday, January 5, 2025 12:04 AM IST
ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വനിത ടോമിക്കോ ഇറ്റൂക്ക തെക്കൻ ജപ്പാനിലെ ആസിയ നഗരത്തിൽ അന്തരിച്ചു. നഗരത്തിലെ വയോജന കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ടോമിക്കോ മുത്തശ്ശി ഡിസംബർ 29നു മരിക്കുന്പോൾ 116 വർഷവും 220 ദിവസവും പ്രായമുണ്ടായിരുന്നു.
1908 മേയ് 23നു ജനിച്ച ടോമിക്കോ ചെറുപ്രായത്തിൽ വോളിബോൾ കളിച്ചിരുന്നു. 20-ാം വയസിൽ വിവാഹിതയായി. രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. വാഴപ്പഴമായിരുന്നു ഇഷ്ടപ്പെട്ട ഭക്ഷണം. കഴിഞ്ഞവർഷം ഓഗസ്റ്റിൽ സ്പെയിനിലെ മരിയ ബ്രാൻയാന് മൊറേറ 117-ാം വയസിൽ മരിച്ചപ്പോഴാണ് ടോമിക്കോ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള വനിതയായത്.
ടോമിക്കോ മരിച്ചതോടെ ബ്രസീലിലെ ഇന കനബാറോ ലൂക്കാസ് എന്ന കന്യാസ്ത്രീ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള വനിതയായി മാറി. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയും ഇവരാണ്. 1908 ജൂൺ എട്ടിനു ജനിച്ച ഇവർക്ക് 116 വയസും 204 ദിവസവും പ്രായമുണ്ട്.