ജ​​​റു​​​സ​​​ലേം: യു​​​എ​​​ൻ ​പ​​​ല​​​സ്തീ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി ഏ​​​ജ​​​ൻ​​​സി (യു​​​എ​​​ൻ​​​ആ​​​ർ​​​ഡ​​​ബ്ല്യു​​​എ) പിരിച്ചുവിടണ​മെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു.

ഇ​​​സ്ര​​​യേ​​​ലി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് ഹ​​​മാ​​​സ് ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​എ​​​ൻ​​​ആ​​​ർ​​​ഡ​​​ബ്ല്യു​​​എ ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ ചി​​​ല​​​ർ​​​ക്ക് പ​​​ങ്കു​​​ണ്ടെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് നെ​​​ത​​​ന്യാ​​​ഹു ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

യു​​​എ​​​ൻ​​​ആ​​​ർ​​​ഡ​​​ബ്ല്യു​​​എ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് യു​​​എ​​ന്നും ​അ​​​ന്താ​​​രാ​​​ഷ്‌​​ട്ര സ​​​മൂ​​​ഹ​​​വും മ​​​ന​​​സി​​​ലാ​​​ക്കേ​​​ണ്ട സ​​​മ​​​യം അ​​​തി​​​ക്ര​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​താ​​​യി ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഇ​​​സ്ര​​​യേ​​​ൽ ആ​​​രോ​​​പ​​​ണ​​​ത്തെ​​ത്തു​​ട​​​ർ​​​ന്ന് യു​​​എ​​​സും മ​​​റ്റ് 10 രാ​​​ജ്യ​​​ങ്ങ​​​ളും യു​​​എ​​​ൻ​​​ആ​​​ർ​​​ഡ​​​ബ്ല്യു​​​എ​​​ക്കു​​​ള്ള സ​​​ഹാ​​​യം താ​​​ത്കാ​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​ച്ചു.