ഹൂതി ഭീകരരുടെ ആക്രമണം വിഫലമാക്കി യുഎസ്, യുകെ സേന
Thursday, January 11, 2024 12:58 AM IST
വാഷിംഗ്ടണ്‍ ഡിസി/ ലണ്ടൻ: ചെങ്കടലിൽ ഹൂതി ഭീകരർ നടത്തിയ ആക്രമണം തടഞ്ഞ് യുഎസ്, യുകെ സേനകൾ. ഹൂതികൾ പായിച്ച 21 ഡ്രോണുകളും മിസൈലുകളും വെടിവച്ചിട്ടു.
മൂന്നു മാസത്തിനിടെ ഹൂതികൾ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. നവംബർ 19നുശേഷം 26 തവണയാണു ഹൂതികൾ കപ്പലുകൾക്കു നേർക്ക് ആക്രമണം നടത്തിയത്.