പ്രാർഥിച്ചവർക്കു നന്ദി: മാർപാപ്പ
Monday, June 19, 2023 2:37 AM IST
വത്തിക്കാൻ സിറ്റി: ആശുപത്രിവാസക്കാലത്ത് തന്റെ ആരോഗ്യത്തിനായി പ്രാർഥിച്ചവർക്കു ഫ്രാൻസിസ് മാർപാപ്പ പ്രത്യേകം നന്ദി അറിയിച്ചു.
തന്നോടു കാണിച്ച മാനുഷികവും ആത്മീയവുമായ അടുപ്പം വലിയ സഹായമായിരുന്നുവെന്നും എല്ലാവർക്കും ഹൃദയത്തിൽനിന്നു നന്ദി അറിയിക്കുന്നുവെന്നും ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ത്രികാലജപ പ്രാർഥനയ്ക്കു നേതൃത്വം നല്കവേ അദ്ദേഹം പറഞ്ഞു.
യുഗാണ്ടയിൽ സ്കൂളിനു നേർക്കുണ്ടായ ആക്രമണത്തെ മാർപാപ്പ അപലപിച്ചു. കൊല്ലപ്പെട്ട വിദ്യാർഥികളടക്കം 42 പേർക്കും തട്ടിക്കൊണ്ടുപോകപ്പെട്ട വിദ്യാർഥിനികൾക്കും വേണ്ടി അദ്ദേഹം പ്രാർഥിച്ചു.
ഹെർണിയ രോഗം മൂലം ഏഴിനാണ് മാർപാപ്പയ്ക്ക് റോമിലെ ജെമേല്ലി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. 16നാണ് അദ്ദേഹം ആശുപത്രിവിട്ടത്.