ന്യൂ​​​ഡ​​​ൽ​​​ഹി: ബ​​​ജ​​​റ്റി​​​ൽ മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​ടെ വേ​​​ത​​​നം 400 രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ലെ വേ​​​ത​​​നപ​​​രി​​​ഷ്കാ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ച് വി​​​ല​​​യി​​​രു​​​ത്താ​​​ൻ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​ധാ​​​ർ അ​​​ധി​​​ഷ്ഠി​​​ത പേ​​​മെ​​​ന്‍റ് സം​​​വി​​​ധാ​​​നം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്ക​​​രു​​​തെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ജ​​​നു​​​വ​​​രി​​​യി​​​ലെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 9.31 കോ​​​ടി പേർ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ്. ജി​​​ഡി​​​പി​​​യു​​​ടെ വി​​​ഹി​​​ത​​​മെ​​​ന്ന നി​​​ല​​​യ്ക്ക് തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​ക്ക് ന​​​ൽ​​​കു​​​ന്ന തു​​​ക 2024-25ൽ 0.26 ​​​ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ച്ചു.


ജി​​​ഡി​​​പി​​​യു​​​ടെ 1.7 ശ​​​ത​​​മാ​​​നം നീ​​​ക്കി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​ണു ലോ​​​ക ബാ​​​ങ്ക് ശി​​​പാ​​​ർ​​​ശ. തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​ടെ വേ​​​ത​​​നം 15 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും താ​​​മ​​​സിച്ചാൽ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.