സെബി റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള ഹർജി നിരാകരിച്ചു
Tuesday, January 28, 2025 3:14 AM IST
ന്യൂഡൽഹി: ഹിൻഡൻബർഗ് റിസർച്ച്-അദാനി കേസിൽ സെബിയുടെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു.
യുഎസ് ഷോർട്ട് സെല്ലിംഗ് സ്ഥാപനമായ ഹിഡൻബർഗ് രാജ്യത്തെ വ്യവസായ ഭീമനായ അദാനി ഗ്രൂപ്പിനെതിരേ നടത്തിയ ആരോപണവുമായി ബന്ധപ്പെട്ട് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരിയാണു കോടതിയെ സമീപിച്ചത്.
സെബി പോലെ ഒരു കാര്യനിർണയ സമിതി അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഇടപെടാനാവില്ലെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കുകയായിരുന്നു.