രാജിവയ്ക്കാമെന്നു ധനഞ്ജയ് മുണ്ടെ
Thursday, January 30, 2025 3:50 AM IST
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസോ ഉപമുഖ്യമന്ത്രി അജിത് പവാറോ ആവശ്യപ്പെട്ടാൽ രാജിവയ്ക്കാമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ധനഞ്ജയ് മുണ്ടെ.
ബീഡ് സർപഞ്ച് കൊല്ലപ്പെട്ട കേസിൽ മുണ്ടെയുടെ രാജിക്കായി പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുന്നതിനിടെയാണ് പരാമർശം. അജിത് പവാർ വിഭാഗം എൻസിപിയിലെ പ്രമുഖ നേതാവാണ് ധനഞ്ജയ് മുണ്ടെ.
പാർട്ടി അധ്യക്ഷൻ അജിത് പവാറിന്റെ പൂർണ പിന്തുണ മുണ്ടെയ്ക്കുണ്ട്. മസാജോഗ് ഗ്രാമത്തിലെ സർപഞ്ച് സന്തോഷ് ദേശ്മുഖിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ മുണ്ടെയുടെ ഉറ്റ കൂട്ടാളി വാൽമീക് കരാഡിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സർപഞ്ച് വധക്കേസിൽ ഇദ്ദേഹത്തിനെതിരേയുള്ള തെളിവുകൾ അജിത് പവാറിനു സമർപ്പിച്ചെന്ന് സാമൂഹ്യ പ്രവർത്തക അഞ്ജലി ദമാനിയ ഇന്നലെ അറിയിച്ചു.