സിദ്ധരാമയ്യയുടെ ഭാര്യക്ക് ഇഡി സമൻസ്
Tuesday, January 28, 2025 3:14 AM IST
ബംഗളുരൂ: വിവാദമായ മുഡ (മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അഥോറിറ്റി) ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ വ്യാഴാഴ്ച ഹാജരാകണമെന്നുകാണിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് ഇഡി സമൻസ് അയച്ചു.
തെളിവുകളും രേഖകളും നേരിട്ട് ഹാജരാക്കാനും ഇഡി അഡീഷണൽ ഡയറക്ടർ മുരളികണ്ണൻ നിർദേശിച്ചിട്ടുണ്ട്.
ലോകായുക്തയും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ അന്വേഷണം നടത്തുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നാം പ്രതിയായ കേസില്‍ ഭാര്യ പാര്‍വതി, ഇവരുടെ സഹോദരന് മല്ലികാര്‍ജുന സ്വാമി എന്നിവരും പ്രതിസ്ഥാനത്തുണ്ട്.