മരിച്ചവരിൽ നാല് കർണാടക സ്വദേശികളും
Thursday, January 30, 2025 3:50 AM IST
ബെളഗാവി: മഹാ കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരിൽ നാലു കർണാടക സ്വദേശികളും.
ബെളഗാവി സ്വദേശികളായ ജ്യോതി ദീപക് ഹട്ടാർവാത് (44) മകൾ മേഘ ദീപക് ഹട്ടാർവാത് (24), അരുൺ ഖോപർഡെ (61), മഹാദേവി ഹേമന്ത് ഭാവനൂർ (48) എന്നിവരാണു മരിച്ചതെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു.
300 പേരാണു ബെളാഗാവിയിൽനിന്നു പ്രയാഗ്രാജിലേക്കു പോയതെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. ജനുവരി 26നാണ് ജ്യോതിയും മകളും പ്രയാഗ്രാജിലേക്കു പോയത്.