എഡിഎമ്മിന്റെ മരണം: കേന്ദ്രസർക്കാർ അന്വേഷിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി
Friday, November 29, 2024 2:59 AM IST
ന്യൂഡൽഹി: എഡിഎമ്മിന്റെ മരണത്തെത്തുടർന്ന് വിവാദത്തിലായ കണ്ണൂരിലെ പെട്രോൾ പന്പിന്റെ അനുമതി സംബന്ധിച്ച് കേന്ദ്രസർക്കാർ അന്വേഷണമൊന്നും നടത്തിയിട്ടില്ലെന്ന് അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ലോക്സഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി.
പെട്രോൾ പന്പുകൾക്ക് അനുമതി നൽകുന്നതും റദ്ദാക്കുന്നതും ബന്ധപ്പെട്ട ഓയിൽ കന്പനികളാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
പെട്രോൾ പന്പിന്റെ എൻഒസിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനു പരാതികൾ ലഭിച്ചിരുന്നെങ്കിലും സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥനെതിരേയായതിനാൽ പരാതികൾ സംസ്ഥാനസർക്കാരിന് കൈമാറിയെന്നും മറുപടിയിൽ വ്യക്തമാക്കി.