ന്യൂ​​​​ഡ​​​​ല്‍​ഹി: ബി​​​​രു​​​​ദ കാ​​​​ല​​​​യ​​​​ള​​​​വ് വെ​​​​ട്ടി​​​​ക്കു​​​​റ​​​​യ്ക്കാ​​​​നും ദീ​​​​ര്‍​ഘി​​​​പ്പി​​​​ക്കാ​​​​നും വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് അ​​​​വ​​​​സ​​​​രം ന​​​​ല്‍​കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക്ക് യു​​​​ജി​​​​സി അം​​​​ഗീ​​​​കാ​​​​രം ന​​​​ല്‍​കി. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് മൂ​​​​ന്നു വ​​​​ര്‍​ഷ ബി​​​​രു​​​​ദം വി​​​​ദ്യാ​​​​ര്‍​ഥി​​​​യു​​​​ടെ പ​​​​ഠ​​​​ന​​​​ശേ​​​​ഷി അ​​​​നു​​​​സ​​​​രി​​​​ച്ച് ര​​​​ണ്ടു വ​​​​ര്‍​ഷം​​​​കൊ​​​​ണ്ടു തീ​​​​ര്‍​ക്കാ​​​​നാ​​​​കും. പ​​​​ഠ​​​​ന​​​​കാ​​​​ല​​​​യ​​​​ള​​​​വ് മൂ​​​​ന്നു വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ ദീ​​​​ര്‍​ഘി​​​​പ്പി​​​​ക്കാ​​​​നും വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കും.

പ​​​​ഠ​​​​ന​​​​കാ​​​​ല​​​​യ​​​​ള​​​​വ് കു​​​​റ​​​​യ്ക്കാ​​​​ന്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​കു​​​​ന്ന ആ​​​​ക്‌​​​​സി​​​​ല​​​​റേ​​​​റ്റ​​​​ഡ് ഡി​​​​ഗ്രി പ്രോ​​​​ഗ്രാം (എ​​​​ഡി​​​​പി), ദീ​​​​ര്‍​ഘി​​​​പ്പി​​​​ക്കാ​​​​ന്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​കു​​​​ന്ന എ​​​​ക്സ്റ്റ​​​​ൻ​​​​ഡ​​​​ഡ് ഡി​​​​ഗ്രി പ്രോ​​​​ഗ്രാം (ഇ​​​​ഡി​​​​പി) എ​​​​ന്നി​​​​വ​​​​യ്ക്ക് അ​​​​നു​​​​മ​​​​തി​​​​യാ​​​​യ​​​​താ​​​​യി യു​​​​ജി​​​​സി ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ജ​​​​ഗ​​​​ദീ​​​​ഷ് കു​​​​മാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​വ​​​​യു​​​​ടെ സ്റ്റാ​​​​ന്‍​ഡേ​​​​ര്‍​ഡ് ഓ​​​​ഫ് പ്രൊ​​​​സീ​​​​ജ്യ​​​​ര്‍ യു​​​​ജി​​​​സി യോ​​​​ഗം അം​​​​ഗീ​​​​ക​​​​രി​​​​ച്ചു. ഇ​​​​വ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി ഉ​​​​ട​​​​ന്‍ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ജ​​​​ഗ​​​​ദീ​​​​ഷ് കു​​​​മാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

കോ​​​​ഴ്‌​​​​സ് നേ​​​​ര​​​​ത്തേ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യാ​​​​ലും സ​​​​മ​​​​യ​​​​മെ​​​​ടു​​​​ത്തു ചെ​​​​യ്താ​​​​ലും സാ​​​​ധാ​​​​ര​​​​ണ ഡി​​​​ഗ്രി​​​​ക്കു തു​​​​ല്യ​​​​മാ​​​​യി​​​​രി​​​​ക്കും. തു​​​​ട​​​​ര്‍​പ​​​​ഠ​​​​ന​​​​ത്തി​​​​നും ജോ​​​​ലി​​​​ക്കും സാ​​​​ധാ​​​​ര​​​​ണ ഡി​​​​ഗ്രി​​​​യാ​​​​യി​​​​ത്ത​​​​ന്നെ​​​​യാ​​​​കും ഇ​​​​വ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക.


ഓ​​​​രോ സെ​​​​മ​​​​സ്റ്റ​​​​റി​​​​ലും കൂ​​​​ടു​​​​ത​​​​ല്‍ ക്രെ​​​​ഡി​​​​റ്റ് നേ​​​​ടി​​​​യാ​​​​ണ് ബി​​​​രു​​​​ദം വേ​​​​ഗ​​​​ത്തി​​​​ല്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​കു​​​​ക. നി​​​​ശ്ചി​​​​ത ക്രെ​​​​ഡി​​​​റ്റി​​​​ലും കു​​​​റ​​​​വ് നേ​​​​ടി കോ​​​​ഴ്‌​​​​സ് കാ​​​​ല​​​​യ​​​​ള​​​​വ് ദീ​​​​ര്‍​ഘി​​​​പ്പി​​​​ക്കാം. വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് അ​​​​വ​​​​രു​​​​ടെ പ​​​​ഠ​​​​ന​​​​ശേ​​​​ഷി​​​​യ​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാം. എ​​​​ഡി​​​​പി​​​​യി​​​​ലും ഇ​​​​ഡി​​​​പി​​​​യി​​​​ലും വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ഉ​​​​ന്ന​​​​ത​​​​സ​​​​മി​​​​തി​​​​യു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷ​​​​മാ​​​​യി​​​​രി​​​​ക്കും. അ​​​​തി​​​​നാ​​​​യി ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍ സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണം.

വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ ശേ​​​​ഷി​​​​യാ​​​​കും സ​​​​മി​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ക. ആ​​​​ദ്യ സെ​​​​മ​​​​സ്റ്റ​​​​റി​​​​ന്‍റെ​​​​യോ അ​​​​വ​​​​സാ​​​​ന സെ​​​​മ​​​​സ്റ്റ​​​​റി​​​​ന്‍റെ​​​​യോ അ​​​​വ​​​​സാ​​​​ന​​​​മാ​​​​ണ് എ​​​​ഡി​​​​പി​​​​യി​​​​ലേ​​​​ക്കോ ഇ​​​​ഡി​​​​പി​​​​യി​​​​ലേ​​​​ക്കോ മാ​​​​റാ​​​​ന്‍ അ​​​​പേ​​​​ക്ഷ ന​​​​ല്‍​കേ​​​​ണ്ട​​​​ത്. ഇ​​​​ഡി​​​​പി​​​​യി​​​​ല്‍ പ​​​​ര​​​​മാ​​​​വ​​​​ധി ര​​​​ണ്ടു സെ​​​​മ​​​​സ്റ്റ​​​​റാ​​​​ണ് അ​​​​ധി​​​​ക​​​​മാ​​​​യി ചേ​​​​ര്‍​ക്കാ​​​​നാ​​​​കു​​​​ക.