വയനാട് ദുരിതാശ്വാസം: മതിയായ തുക സംസ്ഥാനത്തിന്റെ പക്കലുണ്ടെന്ന് കേന്ദ്രം
Friday, November 29, 2024 2:59 AM IST
ന്യൂഡൽഹി: വയനാടിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള മതിയായ തുക സംസ്ഥാനസർക്കാരിന്റെ ദുരന്തനിവാരണ പ്രതികരണ ഫണ്ടിലുണ്ടെന്ന് (എസ്ഡിആർഎഫ്) രാജ്യസഭയിൽ ജോണ് ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മറുപടി നൽകി.
2024-25 സാന്പത്തികവർഷത്തിൽ 388 കോടി രൂപയാണു കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. വയനാടിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എസ്ഡിആർഎഫ് അക്കൗണ്ടിൽ ഇപ്പോൾ ബാക്കിയുള്ള 782.99 കോടി രൂപ മതിയാകുമെന്നും കേന്ദ്രം വ്യക്തമാക്കി.